കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ചു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) തൃണമൂല്‍ കോൺഗ്രസിനെ പരാജയപ്പെടുത്തി 200-ലധികം സീറ്റുകൾ നേടി ഭരണത്തിലേക്ക്. ദേശീയതയും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് ബിജെപിക്ക് വിജയമുണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന അജണ്ടയും അമിത് ഷായുടെ സംഘടനാ ശക്തിയും ബിജെപിക്ക് കരുത്തായി. തൃണമൂല്‍ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടര്‍മാരെ സ്വാധീനിച്ചു.
വടക്കൻ ബംഗാളിനു പുറമേ തെക്കൻ ബംഗാളിലും ബിജെപി ശക്തി പ്രദർശിപ്പിച്ചു. ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുമെന്ന വാഗ്ദാനം വോട്ടര്‍മാരെ ആകർഷിച്ചു. ബീഹാറിലെ വിജയത്തിന് ശേഷം കിഴക്കൻ ഇന്ത്യ പിടിച്ചടക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്ക് ഈ വിജയം ഒരു വലിയ ചുവടുവെപ്പാണ്. ‘ബംഗാള്‍ മാറ്റത്തെ ആഗ്രഹിക്കുന്നു’ എന്ന ജനവിധി ദേശീയ വികസനത്തിന്റെ പാതയിലേക്ക് ബംഗാളിനെ നയിക്കും. വിജയ വാർത്തയോടെ കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബിജെപി പ്രവർത്തകർ ആഘോഷിച്ചു.
Photo and News Source: Janam TV










