തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ സംസ്ഥാനത്ത് വൻ യു.ഡി.എഫ് തരംഗം ദൃശ്യമാകുന്നു. ഈ വിജയക്കാറ്റിൽ മുസ്ലിം ലീഗിന്റെ മുന്നേറ്റം ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ലീഗ് മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും ലീഡ് നിലനിർത്തുന്നു.
ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്റെ ഐക്യവും ലീഗിന് അനുകൂലമായി മാറിയെന്ന് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നു. 2026-ലെ ഫലങ്ങൾ മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിലവിൽ 22-ലധികം സീറ്റുകളിൽ ലീഗ് സ്ഥാനാർത്ഥികൾ വ്യക്തമായ മുന്നേറ്റം നടത്തുന്നു.
2011-ൽ നേടിയ 20 സീറ്റുകളായിരുന്നു ലീഗിന്റെ ഏറ്റവും ഉയർന്ന അംഗബലം. എന്നാൽ ഇത്തവണ കാസർകോട് മുതൽ കളമശ്ശേരി വരെയും മലബാർ മേഖലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ലീഗ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. താനൂർ, കൊടുവള്ളി പോലുള്ള തിരിച്ചടി മണ്ഡലങ്ങളും ലീഗ് തിരിച്ചുപിടിക്കുമെന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
Photo and News Source: Kvartha










