തമിഴ്നാട്ടിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) വൻ കുതിപ്പോടെ മുന്നേറുകയാണ്. ആദ്യ ഘട്ടത്തിൽ തന്നെ 15-ലധികം മണ്ഡലങ്ങളിൽ ലീഡ് നേടിയ ടിവികെ, പിന്നീട് 104 സീറ്റുകളിലേക്ക് വികസിച്ചു. നഗരപ്രദേശങ്ങളിൽ ടിവികെയ്ക്ക് ലഭിച്ച വൻ പിന്തുണ ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളൽ സൃഷ്ടിച്ചു.
ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കം ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. തിരഞ്ഞെടുപ്പ് ഫലദിവസം സാധാരണയായി സജീവമായിരിക്കുന്ന ഓഫീസ് ഇപ്പോൾ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ 64 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ദശകങ്ങളായി ഡിഎംകെയും എഐഎഡിഎംകെയും മാത്രം മത്സരിച്ചിരുന്ന തമിഴ്നാട്ടിൽ വിജയുടെ കടന്നുവരവോടെ കടുത്ത ത്രികോണ മത്സരം രൂപപ്പെട്ടു. നിലവിലെ സൂചനകൾ പ്രകാരം ടിവികെ മുന്നിലെ നിൽക്കുന്നുണ്ടെങ്കിലും ഫലം പൂർണ്ണമായി വ്യക്തമല്ല.
Photo and News Source: Asianet News







