ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറന്നുകൊടുത്തു. ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര തലത്തിൽ ഈ പ്രഖ്യാപനം നടത്തി. ഇസ്രായേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ വെടിനിരത്തൽ കരാറിൽ ഒപ്പുവച്ചതാണ് ഇറാന്റെ നിലപാട് മാറ്റത്തിന് കാരണം.

ഗതാഗതത്തിന് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോർട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ച റൂട്ടിലൂടെ മാത്രമേ വാണിജ്യ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ. യുദ്ധസാഹചര്യത്തിൽ വിതറിയ മൈനുകളിൽ നിന്നുള്ള അപകടം ഒഴിവാക്കാനാണ് ഈ നിയന്ത്രണം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എന്നാൽ, ഇറാനുമായി സമാധാന കരാറിലാകുന്നതുവരെ നാവിക ഉപരോധം തുടരുമെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറന്നതോടെ ആഗോള എണ്ണ വിപണിയിലെ ആശങ്കകൾക്ക് അയവുവരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.

Photo and News Source: Janam TV