എറണാകുളം വാഴക്കാലയിൽ വൻ രാസലഹരി വേട്ട നടന്നു. 100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിൻ, എംഡിഎംഎ, എക്സറ്റസി 90 ഗുളികകൾ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിൻ പിടിയിലായി. കൊച്ചി ഡെൻസാഫിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ മൂലേപ്പാടം റോഡിലെ ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ നിന്നാണ് രാസലഹരി കണ്ടെത്തിയത്.
പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായി ഒരു ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. മാർച്ച് മാസം കടവന്ത്ര പോലീസ് സ്റ്റേഷനിൽ പിടികൂടിയ നാർക്കോട്ടിക് കേസിലെ പ്രതികൾക്ക് രാസലഹരി എത്തിച്ചതും കെവിനാണ്. കൊച്ചിയിലെ ലഹരി പാർട്ടികളിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നും കപ്പലിലടക്കം ഇയാൾ രാസലഹരി എത്തിച്ചതായും സംശയിക്കുന്നു.
Photo and News Source: Kairali News



