കോഴിക്കോട്: ഇന്ന് ടി.പി. രക്തസാക്ഷിത്വ ദിനം. പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ പ്രഖ്യാപിച്ചു. കൊള്ളരുതായ്മയുടെ പത്തുവർഷം പിന്നിട്ടു. ജനങ്ങൾ ഇത്തവണ അവസരം നൽകില്ലെന്നും രമ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ച ഉടൻ തന്നെ ആർ.എം.പി.ഐ സോഷ്യൽ മീഡിയയിൽ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് പോസ്റ്റുകൾ നിറഞ്ഞു. 2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.

വോട്ടെണ്ണൽ ദിവസം വടകര മേഖലയിൽ ഈ വാർത്ത തന്നെയായിരുന്നു ചർച്ച. ആർ.എം.പി.ഐ നേതൃത്വത്തിൽ പ്രഭാതഭേരി നടത്തി. വൈകീട്ടും അനുസ്മരണ സമ്മേളനം നടത്താനുള്ള ഏർപ്പാടുകൾ നടന്നു. ടി.പിയുടെ ഓർമ്മകളോടെ ദിവസം മുഴുവൻ പ്രവർത്തനങ്ങൾ തുടരും.

Photo and News Source: Kerala Online News