കണ്ണൂരിലെ പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് നടത്തിയതായി വാർത്ത.

250 രൂപയാണ് വഴിപാട് തുക. പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ട് തയ്യാറാക്കിയത്. ഞായറാഴ്ച വഴിപാട് ചീട്ട് സമർപ്പിച്ചെങ്കിലും വോട്ടെണ്ണൽ ദിവസമായ ഇന്നാണ് പൂജ നടന്നത്.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തിയത്. വോട്ടെണ്ണൽ ദിനത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനയായി ഇത് കണക്കാക്കപ്പെടുന്നു.

Photo and News Source: Newsthen