എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ തുടര്‍ഭരണത്തിന് ജനപിന്തുണ ഉറപ്പാണെന്ന് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കകം തന്നെ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിന് യുഡിഎഫ് നടത്തിയ ശ്രമങ്ങളെ എല്‍ഡിഎഫ് തടഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സമാനമില്ലാത്ത നേട്ടങ്ങള്‍ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരാമ്പ്രയില്‍ എല്‍ഡിഎഫിന് നല്ല പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് നടത്തിയ കള്ള പ്രചാരവേലകള്‍ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
Photo and News Source: Kerala Online News









