മനാമയിലെ കെഎംസിസി ഹാളിൽ വച്ച് 40 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ശരീഫ് വില്ല്യാപ്പള്ളിക്ക് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പ്രൗഢമായ യാത്രയയപ്പ് ചടങ്ങിൽ നിരവധി സാമൂഹിക പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

എ.പി. ഫൈസൽ അധ്യക്ഷനായ ചടങ്ങിൽ ബഹ്റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക ഉദ്ഘാടനം ചെയ്തു. വി.എം.ജെയുടെ മുഖ്യ രക്ഷാധികാരി ഇബ്രാഹിം മെമെന്റോ നൽകി ആദരിച്ചു. സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ എന്നിവരും ജില്ലാ ഭാരവാഹികളായ ഷാഫി വേളം, അഷറഫ് തൊടന്നൂർ, എൻ.കെ. മൂസഹാജി ഹാഷിംഹാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മജീദ്, നിസാർ തയ്യുള്ളതിൽ, അഷ്റഫ് തയ്യിൽ, നിസാർ വീരാളി, സുബൈർ പുളിയാവ്, ഷൗക്കത്ത് കൊരങ്കണ്ടി, നസീം പേരാമ്പ്ര, മുനീർ ഒഞ്ചിയം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അനസ് ഏലത്ത്, അഫ്‌സൽ വട്ടക്കണ്ടി, അൻഷിദ് പികെ, സാലി കെ, ബാസിത്ത് അനാറത്ത്, ജുനൈദ്, ശകീർ മിടിയേരി എന്നിവർ പരിപാടി നിയന്ത്രിച്ചു. നാട്ടിൽ നിന്നും ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ പി.പി. ഇബ്രാഹിം ഹാജിയെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഇസ്ഹാഖ് സ്വാഗതവും സഹീർ പറമ്പത്ത് നന്ദിയും പ്രകടിപ്പിച്ചു.

Photo and News Source: Mathrubhumi