കേരളത്തിൽ ഉറുമ്പുകൾക്കായി പ്രത്യേകം ഒരു ക്ഷേത്രമുണ്ട്. കണ്ണൂരിലെ തോട്ടട കിഴുന്നപ്പാറ റൂട്ടിലുള്ള കുറ്റിക്കകം പ്രദേശത്താണ് ശ്രീ ഉറുമ്പച്ചൻ കോട്ടം സ്ഥിതി ചെയ്യുന്നത്. ഒരു പാരമ്പര്യ ക്ഷേത്രത്തിന്റെ രൂപഭാവങ്ങളൊന്നുമില്ലാത്ത ഈ കോട്ടം, ഉയർത്തിക്കെട്ടിയ ഒരു തറ മാത്രമാണ്. ഇവിടെ നിരന്തര പൂജ നടക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8. 5 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം. ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ പരിസരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
നാലു നൂറ്റാണ്ടുകൾക്കുമുമ്പ് ഗണപതി ക്ഷേത്രം പണിയാൻ കുറ്റിയടിച്ചപ്പോൾ പിറ്റേന്ന് കുറ്റിയുടെ സ്ഥലത്ത് ഉറുമ്പിൻ കൂട് കാണുകയും, കുറ്റി കുറച്ചു ദൂരെ മാറി കാണുകയും ചെയ്തു. തുടർന്ന്, കുറ്റി അടിച്ച സ്ഥലത്ത് തറ ഉയർത്തിക്കെട്ടി ഉറുമ്പിന് പൂജ തുടങ്ങി. ഇന്ന് ഉദയമംഗലം ക്ഷേത്രത്തിൽ പൂജ നടക്കുമ്പോൾ ആദ്യം ഉറുമ്പുകൾക്കാണ് നിവേദ്യം സമർപ്പിക്കുന്നത്. സുബ്രഹ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസവുമുണ്ട്.
Photo and News Source: Kerala Kaumudi Latest










