ഹൈദരാബാദിൽ നടന്ന സംഭവം പൊലീസിന്റെ അന്വേഷണത്തിലാണ്. ഒരു കാർ ഡ്രൈവറുമായി തർക്കമുണ്ടായ സന്ദർഭത്തിൽ, എസ്. കെ. ജിലാനി എന്ന മധ്യവയസ്കൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്നു. കാർ 2 കിലോമീറ്ററോളം നിർത്താതെ ഓടിക്കൊണ്ടുപോയി. ജിലാനിയുടെ സ്കൂട്ടർ കാറിൽ തട്ടിയതുമായി ബന്ധപ്പെട്ടാണ് തർക്കമാരംഭിച്ചത്. മീർപേട്ടിൽ നിന്ന് എൽ. ബി. നഗറിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കെ, കാർ ഇവരുടെ ഇരുചക്രവാഹനത്തിൽ തട്ടി. തർക്കത്തിനിടെ, ഡ്രൈവർ ജിലാനിയുടെ മകന്റെ മുടിയിൽ പിടിച്ചു വലിക്കുകയും കാർ മുന്നോട്ട് എടുക്കുകയും ചെയ്തു.
മകൻ സ്കൂട്ടറിൽ നിന്ന് വീണു. രക്ഷിക്കാനായി പിതാവ് കാറിന്റെ ബോണറ്റിലേക്ക് ചാടി. കാർ നിർത്താതെ ഓടിച്ച ഡ്രൈവർ, ബാലാപ്പുരിന് സമീപം എത്തിയപ്പോഴാണ് വണ്ടി നിർത്തിയത്. ബോണറ്റിൽനിന്ന് ഇറങ്ങിയ ഉടൻ ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മീർപേട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഡ്രൈവർക്കായി അന്വേഷണം തുടരുന്നു.
Photo and News Source: Media Mangalam










