ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന 45 കാരൻ നിഷാന്ത്, അമേരിക്കയിൽ നിന്ന് ഏപ്രിൽ 28-ന് തിരിച്ചെത്തിയ ശേഷം അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ഭാര്യയുമായുള്ള തർക്കത്തെ തുടർന്നുണ്ടായ വിഷാദമാണ് ഇതിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ശനിയാഴ്ച വൈകിട്ട് 7.30-നായിരുന്നു സംഭവം. നിഷാന്ത് വിഷാദരോഗിയായിരുന്നെന്നും പോലീസ് അറിയിച്ചു.
ഗുരുഗ്രാമിലെ സെക്ടർ 65-ലെ എം3എം എമറാൾഡ് ഹിൽസ് സൊസൈറ്റിയിലായിരുന്നു താമസം. 12 വർഷം മുൻപ് വിവാഹിതനായ നിഷാന്ത്, ഭാര്യയോടൊപ്പം യുഎസിലായിരുന്നു ജോലി ചെയ്തിരുന്നത്.
മാതാപിതാക്കൾ ഗുരുഗ്രാമിലാണുള്ളത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളാണ് വിഷാദത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടിനായി മാറ്റിയ ശേഷം കുടുംബത്തിന് കൈമാറി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുടുംബം ഭാര്യക്കെതിരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Photo and News Source: Asianet News







