കേരളത്തിൽ ഇടതും വലതും മുന്നണികളോട് മടുപ്പ് വളരുന്നു. സംസ്ഥാനത്തെ മൂന്നാം ശക്തിയായി ബിജെപിയെയും എൻഡിഎയെയും ജനങ്ങൾ അംഗീകരിച്ചു. പകുതിയിലേറെ മണ്ഡലങ്ങളിൽ അതിശക്തമായ മത്സരമുണ്ടായിരുന്നു.
അപ്രതീക്ഷിത സീറ്റുകളിൽ ബിജെപിയുടെ വിജയം പ്രതീക്ഷിക്കുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലും മികച്ച വിജയം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എക്സിറ്റ് പോളുകളിലെ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായാണ്.
പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത പ്രവർത്തകരും താഴെത്തട്ടിൽ നിന്നുള്ള കണക്കുകളും ഈ പ്രവചനത്തെ ശരിവെയ്ക്കുന്നു. മാസങ്ങളായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലം ലഭിക്കുന്നതിൽ ജനങ്ങൾ ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു.
Photo and News Source: 24 News









