ഫോബ്‌സ് മാസിക പുറത്തുവിട്ട 2026-ലെ ലോകത്തിലെ മികച്ച 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളുടെ പട്ടികയിൽ (Forbes AI 50) ഡെക്കഗൺ (Decagon) സ്ഥാനം നേടി. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ്, കസ്റ്റമർ സർവീസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ രണ്ട് വർഷത്തിനുള്ളിൽ 4.5 ബില്യൺ ഡോളർ മൂല്യമുള്ള യൂണികോണായി മാറി.

ഡെക്കഗണിന്റെ സഹസ്ഥാപകനും പ്രസിഡന്റുമായ അശ്വിൻ ശ്രീനിവാസാണ് ഈ വിജയത്തിന്റെ പ്രധാന ചാലകശക്തി. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം, ഫ്രെഡറിക് ടെർമാൻ എഞ്ചിനീയറിംഗ് അവാർഡ് ജേതാവുമാണ്. ഡെക്കഗണിന് മുമ്പ് സ്ഥാപിച്ച 'ഹെലിയ' (Helia) എന്ന കമ്പനി സ്കെയിൽ എഐ ഏറ്റെടുത്തിരുന്നു.

ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ചത് തങ്ങളുടെ ഉപഭോക്താക്കൾക്കും ടീമിനും നിക്ഷേപകർക്കും ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് അശ്വിൻ പറയുന്നു. 2023-ൽ ജെസ്സി സാങ്ങിനൊപ്പം സ്ഥാപിച്ച ഡെക്കഗണിന്റെ എ.ഐ കോൺസിയേർജ്, കമ്പനികൾക്കായി മനുഷ്യസഹജമായ സംഭാഷണ ശൈലിയിൽ പ്രവർത്തിക്കുന്ന എ.ഐ ഏജന്റുകളെ നിർമ്മിക്കുന്നു. ഡുവോളിംഗോ, ഹെർട്‌സ്, നോഷൻ, ബിൾട്ട് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ സേവനം ഉപയോഗിക്കുന്നു.

ഡെക്കഗണിന്റെ ഉൽപ്പന്നങ്ങൾ 80 ശതമാനം കൃത്യതയോടെയും മനുഷ്യസഹായമില്ലാതെയും ജോലികൾ പൂർത്തിയാക്കുന്നു. ഇത് കമ്പനികളുടെ പ്രവർത്തന ചെലവ് 65 ശതമാനം വരെ കുറയ്ക്കുന്നു. Andreessen Horowitz, Accel തുടങ്ങിയ വമ്പൻ നിക്ഷേപകരിൽ നിന്ന് 481 മില്യൺ ഡോളറിലധികം ഫണ്ട് ഡെക്കഗൺ സമാഹരിച്ചിട്ടുണ്ട്.

Photo and News Source: Dhanam