കോഴിക്കോട് പരപ്പനങ്ങാടി കോടതി പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസിലെ പ്രതി നിതിന് മോഹന്‍ദാസിന്റെ ജാമ്യപേക്ഷ തള്ളി. പരാതിക്കാരിയുടെ മൊഴി ചൊവ്വാഴ്ച്ച പോലീസ് രേഖപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പ്രതി കസ്റ്റഡിയില്‍ എടുക്കും.

വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന് മോഹന്‍ദാസിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തു. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സോഷ്യൽ മീഡിയയിൽ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകൾ ശേഖരിച്ച് മോര്‍ഫ് ചെയ്തശേഷം പണം വാങ്ങി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിറ്റുവെന്നാണ് പരാതി.

പ്രതി ഉപയോഗിച്ച ഡിവൈസിൽ നിന്ന് ഫോട്ടോകൾ മോര്‍ഫ് ചെയ്തതായി പോലീസ് കണ്ടെത്തി. മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. അശ്ലീല കണ്ടന്റുകളും ഉൾപ്പെടുത്തിയിരുന്നു. മൂന്ന് വർഷമായി ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിലൂടെയും ചിത്രങ്ങൾ വിതരണം ചെയ്തു. പ്രതി പെണ്‍കുട്ടികൾക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. നിരവധി പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Photo and News Source: Siraj Live