ബെംഗളൂരുവിലെ ചന്നമനക്കരയിൽ നടന്ന അക്രമ സംഭവത്തിൽ ഒരു യുവതി ജോത്സ്യൻ മോഹൻകുമാറിന്റെ (38) പീഡനത്തിനിരയായി. പൂജയ്ക്കെന്ന പേരിൽ വീട്ടിലെത്തിയ ഇയാൾ, ബിസിനസിൽ വളർച്ചയുണ്ടാകുമെന്ന പ്രലോഭനത്തിലായിരുന്നു. ഭർത്താവിനെയും മകനെയും മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കാൻ വിട്ടയച്ചു. തനിച്ചായ യുവതിയെ പീഡിപ്പിക്കുകയും, എതിർത്താൽ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബ്യൂട്ടീഷ്യൻ അക്കാദമി നടത്തിയിരുന്ന 34 വയസുകാരിയായ പരാതിക്കാരി ആദ്യം സഹോദരിയുടെ പ്രവേശനത്തിനായി ഇയാളെ പരിചയപ്പെട്ടു. പിന്നീട് പൂജകളിലൂടെ അടുപ്പം വർദ്ധിപ്പിച്ച് വീട്ടിലെത്തിയ ഇയാൾ, ചടങ്ങിനെന്ന പേരിൽ കുടുംബത്തെ പുറത്താക്കി. മാനസിക പ്രശ്നങ്ങളെ തുടർന്ന് യുവതി ആത്മഹത്യ ശ്രമം നടത്തിയതിനെത്തുടർന്നാണ് സംഭവം പുറത്ത് വന്നത്. ഇപ്പോൾ ഒളിവിലായ മോഹൻകുമാറിനെ പിടികൂടാൻ പോലീസ് അന്വേഷണം നടത്തുന്നു.
Photo and News Source: Kairali News







