കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണിയെ അയോഗ്യനാക്കി. 2016-ൽ ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിലാണ് പ്രതിയായിരുന്നത്. സി.ബി.ഐ അന്വേഷിച്ച ഈ കേസിൽ വിചാരണക്കൊടുവിൽ കുറ്റക്കാരനായി കണ്ടെത്തിയ കോടതി ശിക്ഷിച്ചു.

ശിക്ഷാ വിധി പുറത്തുവന്ന രണ്ടാഴ്ച കഴിഞ്ഞാണ് നിയമസഭ സെക്രട്ടേറിയേറ്റ് അയോഗ്യത സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ധര്‍വാഡിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന വിനയ് കുല്‍ക്കര്‍ണി, സിദ്ധരാമയ്യ സർക്കാരിന് വലിയ തിരിച്ചടിയാണ് ഈ നടപടി.

വടക്കൻ കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവായിരുന്ന അദ്ദേഹം അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ഈ അയോഗ്യത വലിയ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Kerala Online News