പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിൽ കടുത്ത ചൂടിൽ നിർത്തിയ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. ചിതറിയ ചില്ലുകൊണ്ട് ഡ്രൈവറുടെ കാലിന് ചെറിയ പരുക്കേറ്റു. പുതിയ ഓട്ടോറിക്ഷയായതിനാലാണ് ചില്ല് തകര്‍ന്നതെന്ന് ഡ്രൈവർ പറഞ്ഞു.
പാലക്കാട് ജില്ലയിൽ തുടരുന്ന കനത്ത ചൂടിനിടെയാണ് സംഭവം. സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനാൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്നും അവർ സൂചിപ്പിച്ചു.
Photo and News Source: Siraj Live



