നോയിഡയില്‍ ഫാക്ടറികളിലെ തൊഴിലാളികളുടെ കൂലിവർദ്ധനവിനായി നടന്ന സമരം നേരത്തേ തീർപ്പാക്കിയെങ്കിലും, പുനരാരംഭിക്കാന്‍ കേരളത്തിലെ സിപിഎം നേതാക്കളായ എം.എ. ബേബിയും കൂട്ടരും നോയിഡയിലെത്തിയിരിക്കുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരത്തിനിടെ, ചില നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അവരെ വിട്ടയക്കണമെന്ന ആവശ്യവുമായി ബേബി നേതൃത്വം കൊടുക്കുന്നു.

അറസ്റ്റിലായവരില്‍ പുറത്തുനിന്നുള്ളവരുമുണ്ടെന്നാണ് വിവരം. നോയിഡയിലും ഗാസിയാബാദിലും നടന്ന സമരത്തിനു പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടലുകളും സംശയിക്കപ്പെടുന്നു. അക്രമം അഴിച്ചുവിടാനും അസ്വാസ്ഥ്യം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയരുന്നു. സമരക്കാരുടെ അക്രമപ്രവർത്തനങ്ങളെ തുടര്‍ന്ന്, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കർശന നടപടികള്‍ പ്രഖ്യാപിച്ചു. കൂലിവർദ്ധനവിനായി ഒറ്റയടിക്ക് 3000 രൂപ വരെ നല്കിയെങ്കിലും, സമരം പുനരാരംഭിക്കുന്നതിലൂടെ പ്രശ്നം വീണ്ടും ചൂടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നു.

Photo and News Source: Janmabhumi