ജർമ്മനിയിൽ നിന്നുള്ള യുഎസ് സൈനികരുടെ പിന്മാറ്റം പ്രതീക്ഷിച്ചതാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ് വ്യക്തമാക്കി. ഡിപിഎ ന്യൂസ് ഏജൻസിയോട് സംസാരിച്ച അദ്ദേഹം, അമേരിക്കയുടെ ഈ നീക്കം അപ്രതീക്ഷിതമല്ലെന്നും പറഞ്ഞു. നാറ്റോ സഖ്യം ഈ തീരുമാനത്തെക്കുറിച്ച് കൂടുതൽ വ്യക്തത തേടുന്നു. യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ഈ പിന്മാറ്റം ഏത് മാറ്റം വരുത്തുമെന്ന ചർച്ചയാണ് നാറ്റോ അംഗങ്ങൾക്കിടയിൽ നടക്കുന്നത്.

ജർമ്മൻ ചാൻസലർ ഫ്രഡറിക് മെർസ്, സമാധാന ചർച്ചയിൽ ഇറാൻ നയതന്ത്രജ്ഞർ അമേരിക്കയെ നാണംകെടുത്തിയെന്ന വിമർശനത്തോടെയാണ് ഈ നടപടി നടന്നത്. ഇപ്പോൾ ജർമ്മനിയിൽ 36,000 യുഎസ് സൈനികരുണ്ട്. യൂറോപ്പിൽ ഏറ്റവുമധികം യുഎസ് സൈനികരുള്ളത് ജർമ്മനിയിലാണ്. ഇറ്റലിയിലും യുകെയിലും യുഎസ് സൈനികരുടെ എണ്ണം 12,000, 10,000 എന്നിങ്ങനെയാണ്. പ്രസിഡന്റ് ട്രംപ് ഇനിയും സൈനിക വിന്യാസം കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും നിന്നും സൈനികരെ പിൻവലിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Photo and News Source: Kerala Online News