തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കുന്നു. ഉച്ചക്ക് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷാ സമയം. രാവിലെ 11 മുതൽ 1. 30 വരെയാണ് റിപ്പോർട്ടിംഗ് സമയം. പരീക്ഷ ആരംഭിക്കുന്നത് 2 മണിയായാലും 1. 30 മണിക്ക് മുമ്പ് കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 22. 79 ലക്ഷം വിദ്യാർത്ഥികളാണ് രാജ്യത്തും വിദേശത്തും പരീക്ഷ എഴുതുന്നത്. 23 പരീക്ഷാ കേന്ദ്രങ്ങളാണ് എൻ. ടി.

എ അനുവദിച്ചിരിക്കുന്നത്. പോലീസ് സബ് ഡിവിഷനുകളിലെ സ്കൂളുകളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങളും പോലീസ് വിന്യാസവും ഉറപ്പാക്കുമെന്ന് ഡി. വൈ. എസ്. പി. മാർ യോഗത്തിൽ അറിയിച്ചു. മെയ് 2-3 തീയതികളിൽ എല്ലാ കേന്ദ്രങ്ങളിലും പോലീസ് സംവിധാനം ഉറപ്പാക്കും. ചോദ്യപേപ്പറുകൾ അടങ്ങിയ ട്രങ്കുകൾക്കും ഉത്തരക്കടലാസുകൾക്കുമായി പോലീസ് സംരക്ഷണം നൽകും. എല്ലാ കേന്ദ്രങ്ങളിലും വൈദ്യുതി ലഭ്യമാക്കാനും കെ. എസ്. ഇ. ബിക്ക് നിർദ്ദേശം നൽകി.

ഗതാഗത സംവിധാനങ്ങളും കെ. എസ്. ആർ. ടി. സി ഉറപ്പാക്കും. എൻ. ടി. എയുടെ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് കോർഡിനേറ്റർമാരും പരീക്ഷാ സൂപ്രണ്ടുമാർ ഉറപ്പിച്ചു.

Photo and News Source: Sathyam Online