ന്യൂയോർക്കിൽ വച്ച് മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ തങ്ങളുടെ കൈയ്യിൽ ആണവായുധങ്ങളില്ലെന്ന് ഉറപ്പുവരുത്തുമെന്നും, അതുവഴി പ്രശ്നങ്ങളെക്കുറിച്ചുള്ള സംസാരമുണ്ടാകില്ലെന്നും പറഞ്ഞു. 'ന്യൂക്ലിയർ ഡസ്റ്റ്' എന്നറിയപ്പെടുന്ന ആക്ടീവ് യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചതായാണ് ട്രംപിന്റെ വാദം. എന്നാൽ ഇറാന്‍ ഈ അവകാശവാദങ്ങളെ പൂർണ്ണമായും നിഷേധിച്ചു. ട്രംപിന്റെ പ്രസ്താവന നുണയാണെന്നും ഇത്തരത്തിലൊരു ചർച്ച നടന്നിട്ടില്ലെന്നുമാണ് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച്, ഇറാനിലെ യുഎസ് ഓപ്പറേഷനുകളിൽ ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ വലിയതോതിലുള്ള യുറേനിയം നിക്ഷേപങ്ങളുണ്ട്. 'ന്യൂക്ലിയർ ഡസ്റ്റ്' എന്നത് ഇറാനിലെ ആണവകേന്ദ്രങ്ങളെ ബി-2 ബോംബറുകൾ ഉപയോഗിച്ച് ആക്രമിച്ചതിനുശേഷം ഭൂമിക്കടിയിൽ ബാക്കിയായ അവശിഷ്ടങ്ങളാണ്. അതീവ സുരക്ഷയോടെ സൂക്ഷിച്ചിരിക്കുന്ന ഈ പദാർഥങ്ങളിൽ നിന്ന് യുറേനിയം വേർതിരിച്ചെടുക്കാൻ ഇറാനിയൻ ശാസ്ത്രജ്ഞന്മാർക്ക് കഴിയുമെന്നാണ് അമേരിക്കയുടെ ആശങ്ക.
ഇത് കൂടുതൽ ആണവായുധങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കാനാകുമെന്നും, റേഡിയോ ആക്ടീവ് പദാർഥങ്ങളുടെ അളവ് വർധിക്കുന്നത് 'ഡേർട്ടി ബോംബുകളുടെ' നിർമ്മാണത്തിനും ഇടയാക്കുമെന്ന് അമേരിക്ക കണക്കാക്കുന്നു.
Photo and News Source: Samakalika Malayalam


