കണ്ണൂരിൽ ബർണശേരി മുദ്രകലാ ക്ഷേത്രം സംഘടിപ്പിച്ച 'കൈശികി' മോഹിനിയാട്ടം ദ്വിദിന ശിൽപശാല മസ്‌കോട്ട് ബീച്ച് റിസോർട്ടിൽ ആരംഭിച്ചു. കലാമണ്ഡലം സത്യവ്രതൻ ഉദ്ഘാടനം നിർവഹിച്ചു. മുദ്രകലാ ക്ഷേത്രം ഡയറക്ടർ കലാവതി ടീച്ചർ ശിൽപശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചു.

മോഹിനിയാട്ടത്തിന്റെ നാൾവഴികളും പുതിയ അവതരണ രീതികളും ചർച്ച ചെയ്യുന്ന ഈ ശിൽപശാലയിൽ കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ സംഗീത പ്രസാദ് ക്ലാസുകൾ നയിക്കുന്നു. ഭാവവും മുദ്രയും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പ്രാധാന്യം നൽകുന്നു. വെള്ളിയാഴ്ച വൈകീട്ട് 3.30 ന് മോഹിനിയാട്ടത്തിന്റെ പരിണിതികൾ വിഷയമായ സംവാദം നടത്തും.

കലാമണ്ഡലം ലീലാമണി, ഡോ. അനിലാ സുനിൽ, ഡോ. സുമിതാ നായർ, സംഗീത പ്രസാദ് എന്നിവർ സംവാദത്തിൽ പങ്കെടുക്കുന്നു. ശിൽപശാലയിൽ പരിശീലിപ്പിച്ച മോഹിനിയാട്ടത്തിന്റെ അവതരണവും ഉൾപ്പെടുത്തിയിരിക്കുന്നു.

Photo and News Source: Kerala Online News