പൂണെയിലെ നന്ദോഷിയിൽ ലതാ-ആശ മങ്കേഷ്‌കര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ തറക്കല്ലിട്ട programme-ല്‍ സംബന്ധിച്ച് ആർഎസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസംഗം ശ്രദ്ധേയമായി.

ലതാ മങ്കേഷ്‌കരുടെയും ആശാ ഭോസ്ലെയുടെയും ശബ്ദമാധുരിയെ കരുണയുടെയും സേവനത്തിന്റെയും നിസ്വാര്‍ത്ഥഭാവത്തിന്റെ പ്രതീകമായി അദ്ദേഹം വിശേഷിപ്പിച്ചു. സംഗീതത്തിലൂടെ അനശ്വരത നേടിയ അവരുടെ ജീവിതം സമൂഹത്തെയും ഉൾക്കൊള്ളിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.

നിസ്വാര്‍ത്ഥതയും ദൃഢനിശ്ചയവും ഒത്തുചേരുമ്പോൾ സേവനപ്രവർത്തനങ്ങൾ സാര്‍ത്ഥകമാകുമെന്ന് മോഹന്‍ ഭാഗവത് എടുത്തുപറഞ്ഞു. സ്വന്തം എന്ന ഭാവത്തില്‍ നിന്നാണ് സേവനമനോഭാവം ഉടലെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സുലഭമാക്കുകയാണ് രാജ്യത്തിന്റെ ഉത്തരവാദിത്തമെന്നും, ഈ ദിശയില്‍ ഭരണസംവിധാനങ്ങൾ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ‘എന്റേതാണ് രാജ്യം’ എന്ന ഭാവത്തോടെ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

‘സംഗീതത്തിലൂടെ മാത്രമല്ല, ദേശഭക്തിയിലൂടെയും മങ്കേഷ്‌കര്‍ കുടുംബം പ്രശസ്തമാണ്’ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. നിസ്വാര്‍ത്ഥ സേവനത്തിലേക്ക് മങ്കേഷ്‌കര്‍ കുടുംബത്തെ നയിച്ച പാരമ്പര്യം വീരസവർക്കറുമായുള്ള ബന്ധത്തിലൂടെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Photo and News Source: Janmabhumi