ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ‘ശ്രീ ലക്ഷ്മി കാന്റീനി’ന്റെ ജീവനക്കാരനായ ചന്ദ്രശേഖറിനെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഏപ്രിൽ 15-ലെ RCB-ലഖ്‌നൗ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയില്‍ 15,000 മുതൽ 19,000 രൂപ വരെ വിലയ്ക്ക് വിറ്റതിനാണ് ഇയാളെ പിടികൂടിയത്.
ഏകദേശം 180-ലധികം ടിക്കറ്റുകൾ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ‘ടിക്കറ്റ് ജെനി’ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. സ്വകാര്യ കമ്പനികളുടെ ഇടപെടലും പോലീസ് കണ്ടെത്തി. സ്വാസ്തിക് ഹെവി എഞ്ചിനീയറിംഗ്, ധരണി കമ്പ്യൂട്ടേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലാണ് ടിക്കറ്റുകൾ മൊത്തമായി വാങ്ങിയത്.
മാർച്ച് 28-ലെ RCB-CSK മത്സരത്തിലും 81 ടിക്കറ്റുകൾ 6,60,000 രൂപയ്ക്ക് ഇതേ രീതിയിൽ വിറ്റതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതുവരെയായി 181 ടിക്കറ്റുകൾ 17,52,600 രൂപയ്ക്ക് കരിഞ്ചന്തയില്‍ വിറ്റതായി കണക്കാക്കുന്നു. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അംഗമായ ഗണേഷ് പരീക്ഷിത് ആണ് ടിക്കറ്റുകൾ നൽകിയതെന്ന് ചന്ദ്രശേഖർ വെളിപ്പെടുത്തി.
Photo and News Source: Janam TV



