കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ, കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് നിരവധി ആളുകളെ ആകർഷിച്ചു. അഞ്ഞൂറിലധികം പങ്കാളികൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പരിപാടിയിൽ വിവിധ ആരോഗ്യ പരിശോധനകളും രക്തപരിശോധനകളും നടന്നു.
ഡോ. ശ്യാം ശരതും ഡോ. കൃഷ്ണ പ്രിയ ലീലയും “Lifestyle Diseases & Women Wellness” എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം സച്ചിൻ ദേവ് നിർവഹിച്ചു. പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രമ സന്തോഷ് സ്വാഗതം പറഞ്ഞു.
ഫ്രാൻസിസ് കൈതാരത്ത് മെയ് ദിന സന്ദേശം നൽകി. കിംസ് ഹെൽത്ത് പ്രതിനിധി ശ്രീ സൗരവ് ഭുദി രാജ, സമൂഹത്തിന് പിന്തുണ നൽകുന്നതിൽ ആശുപത്രി എപ്പോഴും തയ്യാറാണെന്ന് അറിയിച്ചു. കെപിഎഫ്–കിംസ് ഹെൽത്ത് പ്രിവിലേജ് കാർഡ് പുറത്തിറക്കി. സുജിത്ത് സോമൻ, കെ.ടി. സലീം, യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎഫ് ചാരിറ്റി വിങ്, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ സംയുക്തമായി ക്യാമ്പ് വിജയിപ്പിച്ചു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് ക്യാമ്പ് വിജയകരമാക്കി.
Photo and News Source: Sathyam Online







