ചിന്ദ്വാരയിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹവേദിയിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. ഏപ്രിൽ 22-ന് രാത്രി, വിവാഹച്ചടങ്ങിന് തൊട്ടുമുമ്പായി വധു പന്തലിൽ നിന്ന് ഓടിയിറങ്ങി. തുടർന്ന്, വരന് പകരം കാമുകന് മാല ചാർത്തുകയും, ആലിംഗനം ചെയ്യുകയും ചെയ്തു. ഈ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ വൈറലായി.
വധുവിന്റെ കുടുംബാംഗങ്ങൾ യുവാവിനെ ആക്രമിക്കുകയും, പന്തലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന്, ഇരുവിഭാഗത്തിലെയും അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. വിവാഹം തീരുമാനിച്ചത് പെൺകുട്ടിയുടെ ഇഷ്ടപ്രകാരമല്ലെന്നും, പെൺകുട്ടിയും ആൺകുട്ടിയും പ്രായപൂർത്തിയായവരാണെന്നുമാണ് പോലീസ് അറിയിച്ചത്. വരൻ ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങിപ്പോയി. സംഭവത്തെപ്പറ്റി ഉമ്രേത്ത് പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിജയ് താക്കൂർ അറിയിച്ചു.
Photo and News Source: Kairali News










