കണ്ണൂരിലെ കൂത്തുപറമ്പിൽ നടക്കുന്ന അമൃതകലാക്ഷേത്ര സപ്തസാര കളച്ചറൽ മിഷന്റെ അമൃതവര്‍ഷിണി പുരസ്‌കാരം സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന് ലഭിക്കുകയാണ്. 25,000 രൂപയും പ്രശസ്തി പത്രവും വെള്ളികെട്ടിയ ശംഖും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. 10-ന് വൈകുന്നേരം 6 മണിക്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂളിൽ വെച്ച് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്‌കാരം നല്‍കും. പരിപാടി ഉദ്ഘാടനം ശിവദാസൻ എം. പി. ചെയ്യും. ചിത്രരചനാ മത്സരം, ഗാനമേള, നൃത്തപരിപാടികൾ എന്നിവയും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ ഡയറക്ടർ രാജേഷ് തന്ത്രി, എ. സജീവൻ, ജീജി രാജേഷ്, എസ്. അഭിനവ് എന്നിവർ പങ്കെടുത്തു.

Photo and News Source: Kerala Online News