സജ്‌ന നൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ഫിറോസ് ഖാനുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നത് വിവാദമായി. സോഷ്യൽ മീഡിയയിൽ സജ്‌നയുടെ ആരോപണത്തിനെതിരെ സൂര്യ ജെ മേനോൻ രംഗത്തെത്തി. ''ഞാനല്ല ആ വ്യക്തി'' എന്ന് വ്യക്തമാക്കിയ സൂര്യ, തനിക്കെതിരെ ആരോപണം ഉയർത്തുന്നവരെ 'ആട്ടിന്റെ തോലിട്ട ചെന്നായ്ക്കൾ' എന്നു വിളിച്ചു. ''നിങ്ങളെ വിഷമിപ്പിക്കുന്നതിൽ സങ്കടമുണ്ട്. എന്നാൽ ഞാനല്ല ആ വ്യക്തി'' എന്ന് അവർ വ്യക്തമാക്കി.

സജ്‌നയുടെ കുടുംബജീവിതത്തിൽ താൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും, അവരുടെ നല്ല സുഹൃത്താണെന്നും സൂര്യ വ്യക്തമാക്കി. താൻ ലോക്കൽ അല്ലെന്നും, മറ്റുള്ളവർ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അവർ പറഞ്ഞു.

Photo and News Source: Malayali Life