സംസ്ഥാന വിപണിയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 125 രൂപ കുറഞ്ഞ് പുതുക്കിയ വില 14,135 രൂപയായി. ഇതോടെ ഒരു പവന്റെ വില 1,000 രൂപ ഇടിഞ്ഞ് 1,13,080 രൂപയിലേക്കെത്തി. 18, 14, 9 കാരറ്റ് സ്വർണങ്ങളുടെ വിലകളും യഥാക്രമം 100, 80, 50 രൂപ കുറഞ്ഞു. വരുന്ന ഞായറാഴ്ച അക്ഷയതൃതീയ ആഘോഷമാണെന്നതിനാൽ സ്വർണ വിൽപ്പന വർധിക്കാനുള്ള സാധ്യതയുണ്ട്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില 4,800 ഡോളറിൽ നിലയുറപ്പിച്ചിരിക്കുന്നു. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം വെള്ളി 5 രൂപ കുറഞ്ഞ് 265 രൂപയായി. 10, 100 ഗ്രാം, ഒരു കിലോ വെള്ളിയുടെ വിലയും യഥാക്രമം 2,650, 26,500, 2,65,000 രൂപയായി. രാജ്യാന്തര വിപണിയിൽ വെള്ളി 79 ഡോളറിൽ വ്യാപാരം ചെയ്യുന്നു.
Photo and News Source: Dhanam



