കുവൈത്തിലെ ഇന്ത്യൻ എംബസി സൗദി ട്രാൻസിറ്റ് വിസാ സേവനം നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. ഏപ്രിൽ 15-ലെ ഔദ്യോഗിക കുറിപ്പിലാണ് ഈ തീരുമാനം വ്യക്തമാക്കിയത്. ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി സൗദി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണ് ഈ നടപടി.
നിലവിലുള്ള ക്രമീകരണമനുസരിച്ച്, സൗദി ട്രാൻസിറ്റ് വിസിനുള്ള അപേക്ഷകൾ ഇനി എംബസി സ്വീകരിക്കുകയോ നടപടികൾ പൂർത്തിയാക്കുകയോ ചെയ്യില്ല. ഇന്ത്യൻ പൗരന്മാർക്ക് ഈ സേവനം നിർത്തലാക്കിയതോടെ, ഹജ്ജ് യാത്രക്കാർക്ക് പ്രത്യേകം ക്രമീകരണങ്ങൾ ആവശ്യമായി വന്നു. സൗദി അറേബ്യയിലെ ഹജ്ജ് സീസണിന്റെ ഭാഗമായുള്ള ഈ തീരുമാനം, യാത്രക്കാരുടെ സുരക്ഷയും ക്രമീകരണവും ഉറപ്പാക്കുന്നതിനാണ്.
Photo and News Source: Kerala Online News



