ലാഹോറിൽ നടന്ന വെടിവെപ്പിൽ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സഹസ്ഥാപകനും കൊടും ഭീകരനുമായ അമീർ ഹംസ (66) അതീവ ഗുരുതരാവസ്ഥയിലാണ്. ഹാഫിസ് സയീദിനുശേഷം ലഷ്‌കരിന്റെ നേതൃസ്ഥാനത്തുള്ള വ്യക്തിയാണ് ഹംസ. ഇന്ത്യയിലെ നിരവധി ഭീകരാക്രണങ്ങളുടെ പിന്നിലെ പ്രധാന സൂത്രധാരനുമാണ് ഇദ്ദേഹം.

ഒരു വാർത്താ ചാനലിൽ നിന്നും വരുന്നതിനിടെ അജ്ഞാതർ വെടിവെച്ചു. ഒരു വർഷത്തിനിടെ ഹംസയെ ലക്ഷ്യമാക്കി നടന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ആദ്യ ആക്രമണം. അന്ന് പുറത്ത് വച്ച് നടന്ന ആക്രമണത്തിൽ ഹംസ രക്ഷപ്പെട്ടു. ആക്രമണത്തെത്തുടർന്ന് പാക് അധികൃതർ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ലഷ്‌കരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന ഹംസ, 2002-ൽ 'ഖാഫീൽ ദാവത്ത് ഔർ ഷഹാദത്ത്' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ധനസമാഹരണത്തിനായി ലഷ്‌കരിനായി പ്രവർത്തിച്ച ഹംസ, യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഭീകരപട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2018-ൽ 'ജെയ്‌ഷെ മന്ഖഫ' എന്ന ട്രസ്റ്റ് രൂപീകരിച്ച് പണപ്പിരിവ് നടത്തിയിരുന്നു.

Photo and News Source: Janmabhumi