ആലപ്പുഴ സ്വദേശിയായ 26 വയസുകാരി ആര്യ മസ്തിഷ്കജ്വരത്തെ തുടർന്നുണ്ടായ രോഗബാധയാൽ മരണമടഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അവർ അന്തരിച്ചു. ബാംഗ്ലൂരിലെ ജോലി രാജിവെച്ച് രണ്ട് മാസം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ആര്യക്ക് ഒരു മാസം മുമ്പ് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ നേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അടുത്ത മാസം ദുബായിലേക്ക് പോകാനിരുന്ന ആര്യയുടെ അന്ത്യം ദുഖകരമായി മാറി.

Photo and News Source: Kairali News