ശബരിമലയിൽ നടയടച്ച സമയത്ത് അതിക്രമിച്ച് കയറിയ യൂട്യൂബർ ഒരാൾ അവിടുത്തെ ദൃശ്യങ്ങൾ വീഡിയോയായി ചിത്രീകരിച്ച് യൂട്യൂബിൽ പ്രസിദ്ധീകരിച്ചു. ഈ സംഭവത്തെത്തുടർന്ന് പമ്പ പോലീസ് യൂട്യൂബറെ പ്രതിയാക്കി കേസെടുത്തു. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ പമ്പ പോലീസിനോടും വനം വകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.
വിഷു ആഘോഷത്തിനുശേഷം ശബരിമല നടയടച്ചത് ഏപ്രിൽ 18-നായിരുന്നു. നട അടച്ചതിനുശേഷം പമ്പ മുതല് സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിച്ചതായി പോലീസ് കണ്ടെത്തി. യൂട്യൂബറുടെ ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ശബരിമലയുടെ വിശുദ്ധിയെ ലംഘിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. പോലീസ് ഉടൻ തന്നെ നടപടി സ്വീകരിച്ചുകൊണ്ട് കേസെടുത്തു.
Photo and News Source: 24 News










