കേരളത്തിൽ മാലിന്യശേഖരണത്തിലും സംസ്കരണത്തിലും വൻ കുതിപ്പുണ്ടായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ക്ലീൻകേരള കമ്പനി ശേഖരിച്ച മാലിന്യത്തിന്റെ അളവ് 21,839 ടണ്ണിൽ നിന്ന് 73,403 ടണ്ണായി ഉയർന്നു. ഇത് 3. 36 മടങ്ങ് വർധനയാണ്. പുനരുപയോഗിക്കാവുന്ന മാലിന്യം 5,587 ടണ്ണിൽ നിന്ന് 37,853 ടണ്ണായി 577 ശതമാനം വർധിച്ചു. മാലിന്യം വഴി കമ്പനിയുടെ വരുമാനം 7. 37 കോടി രൂപയിൽ നിന്ന് 66. 39 കോടിയായി ഒൻപത് മടങ്ങ് വർദ്ധിച്ചു. ഹരിതകർമസേനയ്ക്ക് 38.
88 കോടി രൂപ പ്രതിഫലം ലഭിച്ചു. റോഡിനായി 3625. 159 ടൺ പ്ലാസ്റ്റിക് സംസ്‌കരിച്ച് 5926 കിലോമീറ്റർ റോഡ് നിർമിച്ചു. സംസ്ഥാനത്ത് മാലിന്യ ഉത്പാദനം വർധിച്ചതോടെ സംസ്കരണത്തിനുള്ള സൗകര്യങ്ങളും വികസിപ്പിച്ചു. സാനിറ്ററി മാലിന്യം സംസ്കരിക്കാൻ നാല് പ്ലാന്റുകൾ പ്രവർത്തിക്കുന്നു. മാലിന്യസംസ്കരണത്തിന്റെ വിസ്തൃതിയും 87,300 ചതുരശ്രയടിയിൽ നിന്ന് 2,81,260 ചതുരശ്രയടിയായി വർദ്ധിച്ചു. പുനർചംക്രമണം സാധ്യമല്ലാത്ത മാലിന്യം സംസ്കരിക്കാൻ 14 പ്ലാന്റുകളുമായി കരാറുണ്ട്. സംസ്ഥാനത്ത് മാലിന്യനിയന്ത്രണത്തിന് ക്ലീൻകേരള കമ്പനിയുടെ പ്രവർത്തനങ്ങൾ നിർണായകമാണ്.
Photo and News Source: Mathrubhumi










