ന്യൂഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ ഉയർത്തി. 19 കിലോ സിലിണ്ടറിന്റെ വില ഡൽഹിയിൽ 2078 രൂപയിൽ നിന്ന് 3071 രൂപയായി. അഞ്ച് കിലോ മിനി സിലിണ്ടറുകളുടെയും വില വർദ്ധിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില ഇപ്പോഴും മാറ്റമില്ല.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി ലഭ്യത കുറഞ്ഞതിനെ തുടർന്ന് വിതരണത്തിന് നിയന്ത്രണമുണ്ട്. മാർച്ചിലും ഏപ്രിലിലും വില വർധനവുണ്ടായി. ഹോട്ടൽ വ്യവസായം ഈ സ്ഥിതി കാര്യമായി ബാധിച്ചു. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണ ഉയർത്തിയിട്ടുണ്ട്.

Photo and News Source: Mathrubhumi