ഡൽഹിയിൽ വനിതാ സംവരണ ബില്ലിനെച്ചൊല്ലി ഇന്ന് വൈകിട്ട് 4 മണിക്ക് വോട്ടെടുപ്പ് നടക്കുന്നു. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതിനെ മാത്രം അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറാണ്. 360 എംപിമാരുടെ പിന്തുണയില്ലാതെ ബിൽ പാസ്സാകുമെന്നില്ല.
സർക്കാർ സ്ത്രീകളുടെ അവകാശത്തിനായി മുന്നോട്ട് വരുന്നുണ്ടെന്നും സാങ്കേതിക കാരണങ്ങളുപയോഗിച്ച് പ്രതിപക്ഷം തടയുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം. പുലർച്ചെ 1 മണി വരെ ബില്ലിനെച്ചൊല്ലി ചർച്ചകൾ തുടർന്നു. ഫ്രാൻസിസ് ജോർജ് എംപി സഭയിൽ നടത്തിയ വിമർശനം ശ്രദ്ധേയമായി.
ഭരണം പിടിക്കാനുള്ള വക്രോപായമാണ് സർക്കാർ സ്വീകരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ബില്ലിനെ പാസ്സാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിൽ പാസ്സാകുമെന്ന പ്രതീക്ഷ കുറവാണ്.
Photo and News Source: Sathyam Online



