2011ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങളെ പുനർനിർണയിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇന്ത്യൻ ഫെഡറലിസത്തിന്റെ അടിത്തറ ഇളക്കുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുമെന്നും വിദഗ്ദ്ധർ metioned ചെയ്യുന്നു. ജനസംഖ്യാ നിയന്ത്രണ നയങ്ങൾ കർശനമായി പാലിച്ച സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ജനസംഖ്യാ വളർച്ച കുറഞ്ഞപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർധിച്ചു.
ഇതിന്റെ ഫലമായി, മണ്ഡല പുനർനിർണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം വൻതോതിൽ വർധിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ വർധന മാത്രമേ ഉണ്ടാകൂ. ഇത് ദേശീയ താത്പര്യത്തിന്റെ പേരിൽ കേന്ദ്രം നടപ്പിലാക്കിയ കുടുംബക്ഷേമ പദ്ധതികളുടെ വിജയത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ശിക്ഷയായി ഭവിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഫെഡറൽ സമത്വത്തിൽ കടുത്ത അസന്തുലിതാവസ്ഥ ഉണ്ടാകുമെന്നും രാജ്യത്തിന്റെ നയനിർണയത്തിൽ ദക്ഷിണേന്ത്യയുടെ സ്വാധീനം കുറയുമെന്നും അവർ metioned ചെയ്യുന്നു.
Photo and News Source: Siraj Live



