മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിൽ വ്യാഴാഴ്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയ അപകടത്തില്‍ നാല് പേര്‍ മരിച്ചു. അമിതഭാരമാണ് ബോട്ട് മറിയാന്‍ കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നഗരത്തിന് സമീപമുള്ള നദിയിലാണ് സംഭവം നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും അധികൃതരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്.
ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായും നിരവധി പേരെ കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു.
Photo and News Source: Siraj Live









