കോഫി ഉപയോഗിച്ച് തലമുടിയെ ശക്തിപ്പെടുത്താം. ആദ്യം, വെളിച്ചെണ്ണയോ ബദാം ഓയിലോ ഉപയോഗിച്ച് രണ്ട് കപ്പ് എണ്ണ ചൂടാക്കുക. അര കപ്പ് വറുത്ത കോഫി പൊടി ചേർത്ത് കുറച്ച് സമയം ഇടയ്ക്കിടെ ഇളക്കി വച്ചശേഷം തണുപ്പിക്കുക. ഈ എണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാൻ സഹായിക്കും.

രണ്ട്, തേനും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റുണ്ടാക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കാപ്പി പൊടി ചേർത്ത് നന്നായി കലക്കുക. ഈ മാസ്ക് 20 മിനിറ്റ് മുടിയിൽ പുരട്ടി കഴുകുക. ഇത് മുടി കൊഴിച്ചിൽ തടയുകയും വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും.

മൂന്ന്, കാപ്പി പൊടി വെള്ളത്തിൽ കലക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പിന്നെ അരിച്ചെടുത്ത് സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക. ഈ ലായനി ദിവസേന തലയോട്ടിയിൽ തേച്ച് 30 മിനിറ്റ് കഴിയുമ്പോൾ ഷാംപൂ ഉപയോഗിച്ച് കഴുകുക. തലമുടി തിളക്കവും ശക്തിയും നേടും.

Photo and News Source: Kerala Online News