വീട്ടുമുറ്റത്തോ പരിസരത്തോ പാമ്പിനെ കണ്ടാൽ പെട്ടെന്നുള്ള പ്രതികരണം അപകടകരമാണ്. വനംവകുപ്പിന്റെ അംഗീകാരമുള്ള പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരെ ഒന്നിപ്പിക്കുന്ന ആപ്പാണ് ‘സർപ്പ’.
ഈ ആപ്പിലൂടെ പാമ്പിനെ കണ്ടെത്തിയാൽ, ലൊക്കേഷൻ അടങ്ങിയ വിവരം അടുത്തുള്ള റെസ്ക്യൂവർക്കെത്തും. പാമ്പിന്റെ ചിത്രം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇത് പാമ്പിന്റെ വർഗ്ഗം തിരിച്ചറിയാൻ വനംവകുപ്പിനെ സഹായിക്കുന്നു.
പരിശീലനം ലഭിച്ച റെസ്ക്യൂവർമാർ മാത്രമേ ഈ ആപ്പിലൂടെ സേവനം നൽകുകയുള്ളൂ. പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട ചികിത്സയെക്കുറിച്ചും ആന്റിവെനം ലഭ്യമായ ആശുപത്രികളെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘സർപ്പ’ ആപ്പ് ഡൗൺലോഡ് ചെയ്യാം. പാമ്പിനെ കണ്ടാൽ ഫോട്ടോ എടുത്ത് ലൊക്കേഷനോടൊപ്പം അപ്‌ലോഡ് ചെയ്യുക. നിമിഷങ്ങൾക്കുള്ളിൽ റെസ്ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടും.
Photo and News Source: Malayalam Express










