ശ്രീനഗറിൽ നടന്ന ‘നോ യുവർ ആർട്ടിസൻ’ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ പ്രത്യേക നിലപാട് പ്രകടിപ്പിച്ചത്. ദേശീയ പതാകയുടെ നിറങ്ങളുള്ള റിബണിനെ മുറിക്കാൻ വിസമ്മതിച്ച അദ്ദേഹം, അത് അഴിച്ചുമാറ്റാനേ നിർദ്ദേശിച്ചു. ദേശീയ ചിഹ്നങ്ങളോടുള്ള ബഹുമാനം പ്രവൃത്തിയിലൂടെ കാണിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടർന്ന് റിബൺ നീക്കം ചെയ്ത ശേഷമാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഒമർ അബ്ദുള്ളയെ പലരും പ്രശംസിച്ചു.

ചടങ്ങ് ‘സൗള്‍ഫുള്‍ കാശ്മീര്‍’ കാമ്പയിന്റെ ഭാഗമായിരുന്നു, ഇത് കശ്മീരിന്റെ തനത് കരകൗശല മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചതാണ്.

Photo and News Source: Janam TV