മഹാരാഷ്ട്രയിലെ അമരാവതിയിൽ 19 കാരനായ അയാൻ അഹമ്മദ് തൻവീർ നൂറിലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായും, 350ലധികം അശ്ലീല വീഡിയോകളിൽ പങ്കെടുത്തതായും പൊലീസ് വെളിപ്പെടുത്തി. വിശ്വാസം നേടിയ ശേഷം പ്രണയത്തിലേക്ക് വഴിതിരിച്ച് അവരെ ചൂഷണം ചെയ്തുവെന്നാണ് പോലീസ് ആരോപണം. സമ്മതമില്ലാതെ വീഡിയോ പകർത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി, പിന്നീട് അശ്ലീല വീഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു.
അമരാവതി റൂറൽ പോലീസ് സൂപ്രണ്ട് വിശാൽ ആനന്ദ്, കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പ്രസ്താവിച്ചു. ഇതിനിടയിൽ, ഉജർ ഖാൻ ഇഖ്ബാൽ ഖാനെയും പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ഐടി ആക്ട് പ്രകാരം കേസെടുത്തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ വീണ്ടെടുത്തു.
Photo and News Source: Kairali News



