കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 മെയ് മാസത്തിൽ നടത്തുന്ന ചലച്ചിത്രാസ്വാദന ക്യാമ്പിന് കുട്ടികളുടെ അപേക്ഷകൾ ക്ഷണിക്കുന്നു. 8, 9, 10-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനുള്ള അവസരം. ചലച്ചിത്രാസ്വാദനം, സാങ്കേതിക വിദ്യകൾ, അഭിനയ പരിശീലനം, ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനം എന്നിവ ഉൾപ്പെടുന്ന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും.
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി 2026 മെയ് 11. ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈൻ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്. പേര്, ക്ലാസ്, സ്‌കൂൾ, ജില്ല, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കണം.
വടക്കൻ, തെക്കൻ കേരളത്തിൽ രണ്ട് ക്യാമ്പുകൾ. ഓരോന്നിലും 60 കുട്ടികളെ ഉൾപ്പെടുത്തി 120 പേർക്കാണ് അവസരം. മലയാള സിനിമയിലെ പ്രഗല്ഭരായ സംവിധായക്കളും അഭിനേതാക്കളും ക്യാമ്പിൽ കുട്ടികളുമായി സംവദിക്കും.
Photo and News Source: Kairali News










