തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ചൂടുമായി ബന്ധപ്പെട്ട വ്യാജ വാട്സാപ്പ് സന്ദേശങ്ങൾ തള്ളിക്കളഞ്ഞു. ഏപ്രിൽ 29 മുതൽ മെയ് 12 വരെ 45-55 ഡിഗ്രി വരെ താപനില ഉയരുമെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കി. മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുതെന്നുമുള്ള നിർദ്ദേശങ്ങളും വ്യാജമാണെന്ന് അധികൃതർ സൂചിപ്പിച്ചു. സിവിൽ ഡിഫൻസ് എന്ന പേരിൽ പ്രചരിക്കുന്ന ഈ സന്ദേശങ്ങൾ ദുരന്ത

നിവാരണ നിയമം 2005, Section 54 പ്രകാരം ശിക്ഷാർഹമാണെന്നും KSDMA അറിയിച്ചു. കേരളത്തിൽ സിവിൽ ഡിഫൻസ് വകുപ്പ് നിലവിലില്ലെന്നും സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിലുള്ള സന്നദ്ധ സേനയാണെന്നും വ്യക്തമാക്കി. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾക്കായി KSDMAയുടെ വെബ്സൈറ്റുകളും പേജുകളും സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ 54 ഡിഗ്രി താപനിലയെക്കുറിച്ചുള്ള പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും നിഷേധിച്ചു. Photo and News Source: Janam TV