ന്യൂഡൽഹിയിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭയിലെ അംഗസംഖ്യ 850 ആയി വർധിപ്പിക്കാൻ പുതിയ ബിൽ അവതരിപ്പിച്ചു. രാജ്യത്തിന്റെ ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ കണക്കുകൾ പ്രകാരം, ഓരോ എം.പിക്കും പ്രതിദിനം ഏകദേശം 1 ലക്ഷം രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്.
നിലവിൽ 543 അംഗങ്ങളുള്ള ലോക്സഭയിൽ 850 ആയി ഉയരുന്നതോടെ, പ്രതിദിന ചിലവിൽ 3 കോടി രൂപയുടെ അധിക വർധനവുണ്ടാകുമെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ മിനിറ്റിലും 2.5 ലക്ഷം രൂപയാണ് സഭാ നടപടികൾക്കായി ചിലവാകുന്നത്. 1954 ലെ പാർലമെന്റ് അംഗങ്ങളുടെ ശമ്പള നിയമപ്രകാരം, ഒരു എം.പിയുടെ പ്രതിമാസ ശമ്പളം 1 ലക്ഷം രൂപയാണ്.
പ്രതിവർഷം 25,000 രൂപ പെൻഷനും, അഞ്ച് വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിക്കുന്നവർക്ക് ഓരോ വർഷത്തിനും 2,000 രൂപ അധിക പെൻഷനുമുണ്ട്. താമസ സൗകര്യം, സൗജന്യ യാത്രാ സൗകര്യങ്ങൾ, സൗജന്യ ഫോൺ, വൈദ്യുതി, വെള്ളം തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. സംസ്ഥാന ഖജനാവിന് പ്രതിവർഷം 4.29 കോടി രൂപയുടെ ചിലവുണ്ടാക്കുന്നു. നിലവിലുള്ള 543 അംഗങ്ങളോടൊപ്പം 272 പുതിയ എം.പിമാരെ ചേർക്കുന്നതിലൂടെ, പാർലമെന്റിന് പ്രതിവർഷം 1,171 കോടി രൂപയുടെ അധിക ചിലവുണ്ടാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
Photo and News Source: Siraj Live



