തിരുവനന്തപുരത്തെ ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ASB) 2026-2027 അദ്ധ്യയന വർഷത്തിൽ മൂന്ന് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു. വിദ്യാർത്ഥികളെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുന്നതിനായി രൂപപ്പെടുത്തിയ ബാച്ച്ലർ ഓഫ് പെർഫോമിംഗ് ആർട്സ് (BPA), ബാച്ച്ലർ ഓഫ് ഡിസൈൻ (B Des), മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) എന്നിവയാണ് ഈ കോഴ്‌സുകൾ.

BPA കോഴ്‌സിൽ മോഹിനിയാട്ടം, ഭരതനാട്യം എന്നിവയുടെ സ്പെഷ്യലൈസേഷനുകളുണ്ട്. ഡോ. നീന പ്രസാദിന്റെ നേതൃത്വത്തിൽ നടക്കുന്ന 4 വർഷത്തെ ഡിഗ്രി കോഴ്‌സ് കുസാറ്റുമായി സഹകരിച്ചാണ്. കലാപരിശീലനത്തിനു പുറമേ പ്രൊഡക്ഷൻ, ഡിജിറ്റൽ വ്യാപനം തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ കരിക്കുലമാണ് ഇത്.

B. Des. കോഴ്‌സ് മൾട്ടി ഡിസിപ്ലിനറി ഡിസൈൻ പ്രോഗ്രാമാണ്. സ്റ്റുഡിയോ, ഇൻഡസ്ട്രി, ടെക്നോളജി എന്നിവയുടെ സംയോജനമാണ് ഇതിന്റെ പ്രത്യേകത. UX/UI ഡിസൈനർ, വിഷ്വൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്, പ്രൊഡക്ട് ഡിസൈനർ തുടങ്ങിയ കരിയർ മാർഗ്ഗങ്ങൾ തേടുന്നവർക്കായി യോജിച്ചതാണ് ഈ കോഴ്‌സ്.

MCA കോഴ്‌സ് വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. അഡ്മിഷനുകൾക്കായി 9847563334, 9961439966 എന്നീ നമ്പറുകളിലും admission.asb@gmail.com, admissions@asbindia.org.in എന്നീ ഇമെയിലുകളിലും ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് www.asb.ac.in സന്ദർശിക്കുക.

Photo and News Source: Malayalam Express