കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തെ തുടർന്ന് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ച് സമരം ആരംഭിച്ചു. ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് ഡോ. റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരമാണ് വിദ്യാർത്ഥികളുടെ തീരുമാനം.

പൂർവവിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. റാം ഉൾപ്പെടെ മൂന്ന് അധ്യാപകരെതിരെ മാനേജുമെന്റിന് പരാതി നൽകിയിട്ടുണ്ട്. നിതിന്റെ മരണത്തെ തുടർന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയർക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

വെളുത്ത കോട്ട് അഴിച്ചുമാറ്റിയാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധം നടത്തിയത്. സുതാര്യമായ അന്വേഷണവും സംഘടനാ സ്വാതന്ത്ര്യവും ഉൾപ്പെടെ അഞ്ച് ആവശ്യങ്ങൾ വിദ്യാർത്ഥികൾ മുന്നോട്ട് വച്ചു. പട്ടികജാതി ക്ഷേമസമിതി കോളേജിലേക്ക് മാർച്ച് നടത്തി പിന്തുണ പ്രകടിപ്പിച്ചു.

Photo and News Source: Janmabhumi