പാകിസ്താനിൽ പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം അതിരൂക്ഷമായ ഊർജ്ജക്ഷാമം. ഇസ്ലാമാബാദിൽ 11.67 കിലോ പാചകവാതക സിലിണ്ടറിന്റെ വില 5,100 രൂപയായി ഉയർന്നു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. കറാച്ചിയിൽ മുൻകൂർ അറിയിപ്പില്ലാതെ ഗ്യാസ് വിതരണം നിലച്ചു. കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ഇന്ധനലഭ്യത കുറഞ്ഞതോടെ വൈദ്യുതി ഉൽപ്പാദനവും തടസ്സപ്പെട്ടു. നഗരപ്രദേശങ്ങളിൽ 12 മണിക്കൂർ വരെയും ഗ്രാമങ്ങളിൽ അതിലധികവും പവർകട്ട് നേരിടുന്നു. വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഫണ്ടില്ലാത്തതും സ്ഥിതി വഷളാക്കി. അമിതമായ വൈദ്യുതി നിരക്കും ദീർഘനേരത്തെ കട്ടും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി.
വൈദ്യുതി ഇല്ലാത്തതോടെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ നാല് ദിവസമായി. മാളുകൾ നേരത്തെ അടക്കാനും നിർദ്ദേശമുണ്ട്. ലാഹോർ, കറാച്ചി തുടങ്ങിയ വ്യവസായ കേന്ദ്രങ്ങൾ ഭാഗികമായി അടച്ചുപൂട്ടിയിരിക്കുന്നു.
Photo and News Source: Janam TV


