വേനൽക്കാലത്ത് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് പ്രധാനമാണ്. ചൂടും അൾട്രാവയലറ്റ് രശ്മികളും കണ്ണിനെ ബാധിക്കും. കണ്ണ് വരളുന്നതാണ് ഏറ്റവും സാധാരണ പ്രശ്നം. ശരീരത്തിലെ ജലാംശം കുറയുന്നതുമൂലം കണ്ണ് വരൾച്ച അനുഭവപ്പെടുന്നു. കുട്ടികൾ കൂടുതലായി മൊബൈൽ സ്ക്രീനിനും ടി.വിക്കുമൊപ്പം സമയം ചെലവഴിക്കുന്നത് കണ്ണിന് സമ്മർദം നൽകുന്നു.

അണുബാധ തടയാൻ കൈ കൊണ്ട് കണ്ണ് സ്പർശിക്കുന്നത് ഒഴിവാക്കണം. 20-20-20 റൂൾ പാലിക്കുക: 20 മിനിറ്റ് ഇടവിട്ട് 20 അടി അകലെ 20 സെക്കൻഡ് നോക്കുക. ഇത് കണ്ണിന്റെ സമ്മർദം കുറയ്ക്കും. എ.സി.യിലും ഫാനിലും നേരിട്ട് ഇരിക്കുന്നത് ഒഴിവാക്കുക. കണ്ണ് വരണ്ടുപോകുന്നത് തടയാൻ ഇത് സഹായിക്കും. കണ്ണ് വരൾച്ചയ്ക്ക് ഐഡ്രോപ്പുകൾ ഉപയോഗിക്കുക. ചെങ്കണ്ണ് വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.

Photo and News Source: Mathrubhumi